വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ നാളെ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്.
മത്സര വിജയിക്ക് 1,000 യൂറോ ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കുന്നതാണ്. രണ്ടാം സമ്മാനം നേടുന്നയാൾക്ക് 500 യൂറോയും, മൂന്നാം സ്ഥാനം നേടുന്നയാൾക്ക് 250 യൂറോയും ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 50 യൂറോ. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് കോഡിനേറ്റേഴ്സുമായി ബന്ധപ്പെടാവുന്നതാണ്.
അനൂപ് ജോൺ- 0872658072
നിർമൽ അലക്സ്- 0894668655
വിൻസ് ജോസ്- 089248 1562
ജിബിൻ ആന്റണി- 083201 3244