ആദർശ് ശാസ്ത്രി അയർലണ്ടിൽ; പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥന

ഡബ്ലിൻ: മുൻ പ്രധാന മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകനും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് വക്താവുമായ ആദർശ് ശാസ്ത്രിക്ക് ഡബ്ലിനിൽ ഐ ഓ സീ, ഓ ഐ സീ സീ, കെ എം സി സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മോർഗൻ ഹോട്ടലിൽ സ്വീകരണം നൽകി. സ്വീകരണത്തിന് മറുപടി പറഞ്ഞുകൊണ്ട് കേരളത്തിൽ നിന്നും ജനവിധി തേടുന്ന പ്രിയങ്ക ഗാന്ധിയേയും, രാഹുൽ മാങ്കൂട്ടത്തിനെയും, രമ്യ ഹരിദാസിനെയും വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് ആദർശ് ശാസ്ത്രി അഭ്യർത്ഥിച്ചു.

യോഗത്തിൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഗുരുഷരൺ സിംഗ്, വൈസ് പ്രസിഡന്റ് സാൻജോ മുളവരിക്കൽ, ജോസഫ് തിറയിൽ, വിശാഖ് ആലപ്പുഴ, രാഹുൽ ശർമ്മ, മുഹമ്മദ് ആഷിഖ്, അപൂർവ, നജ്മൽ തുടങ്ങിയവർ സംസാരിച്ചു.

വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ

Share this news

Leave a Reply

%d bloggers like this: