അയർലണ്ടിലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിനം ഇന്ന്

അയർലണ്ടിലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിനം ഇന്ന് (നവംബർ 12). ഈ മാസം 29-ആം തീയതിയാണ് രാജ്യത്തെ പുതിയ സർക്കാരിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ്.

നിങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശമുണ്ടോ എന്ന് അറിയാനും, രജിസ്റ്റര്‍ ചെയ്യാനുമായി സന്ദര്‍ശിക്കുക: http://voter.ie/

നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ വിവരങ്ങള്‍ കാണാനും, പേര്, വിലാസം മുതലായവ തിരുത്താനും സന്ദര്‍ശിക്കുക: https://checktheregister.ie/

രജിസ്‌ട്രേഷനായി PPS നമ്പറും, എയര്‍കോഡും മാത്രമാണ് ആവശ്യം.

നവംബര്‍ 12 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

പോസ്റ്റല്‍ വോട്ടുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം നവംബര്‍ 10 (നാളെ) ആണ്.

ആര്‍ക്കൊക്കെ വോട്ട് ചെയ്യാം?

  • 18 വയസ് തികഞ്ഞവര്‍
  • ഐറിഷ് അല്ലെങ്കില്‍ ബ്രിട്ടീഷ് പൗരന്മാര്‍
  • അയര്‍ലണ്ടില്‍ താമസിക്കാന്‍ അനുമതി ഉള്ളവര്‍
  • തെരഞ്ഞെടുപ്പ് പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍
Share this news

Leave a Reply

%d bloggers like this: