മേയോ: കൗണ്ടി മേയോയിലെ ക്ലെയർമോറിസിൽ നവംബർ 1, 2 തീയതികളിൽ നടന്നുവന്നിരുന്ന IAF Veterans Ireland-ന്റെ പതിനാലാമത് ഫാമിലി കോൺഫറൻസ് സമാപിച്ചു. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിൽപരം പ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസ് വൻ വിജയമായിരുന്നു.
സംഘടനയുടെ പ്രസിഡന്റും ഡബ്ലിൻ സിറ്റി കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസറുമായ ജോർജ് മൈക്കിൾ അധ്യക്ഷനായിരുന്നു. സെക്രട്ടറി മനോജ് മാത്യു സ്വാഗതവും, ട്രഷറർ സുനിൽ സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി.
ഇന്ത്യയിലെ സ്തുത്യർഹമായ രാജ്യസേവനങ്ങൾക്ക് ശേഷം അയർലണ്ടിലെത്തിയിട്ടുള്ള പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. നിലവിലെ അയർലണ്ടിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക സാഹചര്യത്തിൽ അംഗങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത കോൺഫറൻസ് ഉത്ബോധിപ്പിച്ചു.
അയർലണ്ടിൽ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ കോൺഫറൻസ് ചർച്ച ചെയ്തു. കൂടാതെ ഈ വിഷയങ്ങളിൽ ഇന്ത്യൻ എംബസിയുമായി ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചു.
വിവിധ കായിക കലാ മത്സരങ്ങളും കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ ബോധവൽകരണ ക്ലാസ്സുകളും നടത്തപ്പെട്ടു.
പുതിയതായി അയർലണ്ടിൽ വന്നിട്ടുള്ള IAF Veterans ജോർജ് മൈക്കിൾ (087785 8680), സുനിൽ സെബാസ്റ്റ്യൻ (087938 6914), മനോജ് മാത്യു (0873121962) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു.