അയർലണ്ടിലെ ടിപ്പററി സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ 2024 നവംബർ 22, 23 തീയതികളിൽ

ടിപ്പററി: മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിൽ ഒരു ദേവാലയം കൂടി. അയർലണ്ടിലെ ടിപ്പററി എന്ന സ്ഥലത്താണ് ആരാധനയ്ക്കായി ദേവാലയം ഒരുങ്ങിയിരിക്കുന്നത്. വി. കുറിയാക്കോസ് സഹദായുടെയും മാതാവ് വി. യൂലിത്തിയുടെയും നാമത്തിൽ സ്ഥാപിതമാകുന്ന അയർലണ്ടിലെ ആദ്യ ദേവാലയമാണിത്.

2024 നവംബർ 22, 23 തീയതികളിലായി നിരണം ഭദ്രാസനാധിപനും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെയും, യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെയും മുഖ്യകാർമ്മികത്യത്തിൽ ടിപ്പററി സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ നടത്തപ്പെടും. എല്ലാ വിശ്വാസികളെയും കൂദാശയിലേക്കും മറ്റ് അനുബന്ധ ചടങ്ങുകളിലേക്കും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: