അയർലണ്ടിൽ ഈയാഴ്ചയിൽ ഉടനീളം മേഘാവൃതവും വരണ്ടതുമായ കാലാവസ്ഥ; പരമാവധി താപനില 17 ഡിഗ്രി വരെ

അയര്‍ലണ്ടില്‍ ഈയാഴ്ച പൊതുവെ മേഘാവൃതവും, വരണ്ടതുമായി കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (നവംബര്‍ 4 തിങ്കള്‍) പൊതുവില്‍ വരണ്ട കാലാവസ്ഥ ലഭിക്കുമ്പോള്‍ ഒറ്റപ്പെട്ട ചാറ്റല്‍ മഴയ്ക്കും, മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. മിതമായ രീതിയില്‍ തെക്കുകിഴക്കന്‍ കാറ്റും വീശും.

രാത്രിയിലും വരണ്ട കാലാവസ്ഥ തുടരും. തെക്കന്‍ പ്രദേശത്ത് ചാറ്റല്‍ മഴ പെയ്യുകയും, മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്യും. രാത്രിയില്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കാം.

നാളെ രാവിലെയും മേഘാവൃതവും വരണ്ടതുമായ കാലാവസ്ഥ തുടരും. തെക്ക്, കിഴക്കന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴ പെയ്‌തേക്കാം. ഉച്ചയോടെ ചാറ്റല്‍ മഴ രാജ്യത്തിന്റെ പടിഞ്ഞാറന്‍ പകുതിയിലേയ്ക്ക് മാറും. 12 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയരുക.

രാത്രിയില്‍ ചെറിയ ചാറ്റല്‍ മഴയ്ക്ക് ശേഷം ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടും. 10 മുതല്‍ 13 ഡിഗ്ര സെല്‍ഷ്യസ് വരെയാകും താപനില.

ബുധനാഴ്ചയും, വ്യാഴാഴ്ചയും സമാനമായ കാലാവസ്ഥ തുടരും. ബുധനാഴ്ച 14 മുതല്‍ 17 ഡിഗ്ര വരെയാകും പകല്‍ സമയത്തെ ഉയര്‍ന്ന താപനില. വ്യാഴാഴ്ച ഇത് 13 മുതല്‍ 15 ഡിഗ്രി വരെയാകും.

വെള്ളിയാഴ്ച പലയിടത്തും ചാറ്റല്‍ മഴ പെയ്യും. 13 മുതല്‍ 15 ഡിഗ്ര വരെയാകും ഉയര്‍ന്ന താപനില.

Share this news

Leave a Reply

%d bloggers like this: