ഇനി വരുന്ന സർക്കാരിൽ Fine Gael-ഉം Fianna Fail-ഉം സ്വതന്ത്രരും സഖ്യകക്ഷികൾ ആകുമെന്ന് സർവേ ഫലം

വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം നിലവിലെ ഭരണകക്ഷികളായ Fine Gael-ഉം, Fianna Fail-ഉം അതിന് പുറമെ സ്വതന്ത്രരായി വിജയിച്ചവരും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സര്‍വേ ഫലം. Sunday Independent/Ireland Thinks നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 69% പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. 31% പേര്‍ പ്രധാന പ്രതിപക്ഷമായ Sinn Fein-ന്റെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരികയെന്നും, ആ സര്‍ക്കാരില്‍ Fine Gael-ഉം, Fianna Fail-ഉം ഉണ്ടാകില്ലെന്നും പ്രതികരിച്ചു.

നവംബര്‍ 1, 2 തീയതികളിലായി രാജ്യത്തെ 1,832 പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.

സര്‍വേയില്‍ 26% പേരും തങ്ങളുടെ ആദ്യ വോട്ട് Fine Gael-ന് ആയിരിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. 20% പേര്‍ Fianna Fail-ന് ആദ്യ വോട്ട് നല്‍കുമെന്നും പറഞ്ഞു. പ്രതിപക്ഷമായ Sinn Fein-ന് ആദ്യ വോട്ട് രേഖപ്പെടുത്തുമെന്ന് പറഞ്ഞത് 18% പേരാണ്.

അതേസമയം 9% പേര്‍ തങ്ങള്‍ക്ക് ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് അറിയില്ലെന്നാണ് പറഞ്ഞത്. 60% പേര്‍ ആര്‍ക്ക് വോട്ട് നല്‍കണമെന്ന് വ്യക്തമായ ധാരണയുണ്ടെന്ന് പറഞ്ഞപ്പോള്‍, 30% പേര്‍ ഒരുവിധം ധാരണ ഉണ്ടെന്ന് പ്രതികരിച്ചു.

നിലവിലെ സര്‍ക്കാരിലെ കൂട്ടുകക്ഷിയായ ഗ്രീന്‍ പാര്‍ട്ടിക്ക് 4% പേരുടെ പിന്തുണയാണുള്ളത്. ലേബര്‍ പാര്‍ട്ടി 4%, Aontu 3%, സ്വതന്ത്രരും മറ്റുള്ളവരും 16%, സോഷ്യല്‍ ഡെമോക്രാറ്റ്‌സ് 6%, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് 2% എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികള്‍ക്കുള്ള ജനപിന്തുണ.

രാഷ്ട്രീയനേതാക്കളുടെ ജനപ്രീതി സൈമണ്‍ ഹാരിസ് 53%, മീഹോള്‍ മാര്‍ട്ടിന്‍ 48%, മേരി ലൂ മക്‌ഡൊണാള്‍ഡ് 33% എന്നിങ്ങനെയാണ്. ഗ്രീന്‍ പാര്‍ട്ടി നേതാവ് Roderick O’Gorman-നെ 27% പേര്‍ പിന്തുണയ്ക്കുമ്പോള്‍ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് നേതാവ് Holly Cairns-ന് 43% ജനങ്ങളുടെ പിന്തുണയും, ലേബര്‍ പാര്‍ട്ടി നേതാവ് Ivana Bacik-ന് 34% പേരുടെ പിന്തുണയുമുണ്ട്. Aontú-നെ നയിക്കുന്ന Peadar Tóibín-നെ 33% പേരാണ് പിന്തുണയ്ക്കുന്നത്.

Share this news

Leave a Reply

%d bloggers like this: