മലയാളിയായ നിത്യ കോതെൻമാരിൽ അടക്കം 23 പേർക്ക് ഐറിഷ് സർക്കാരിന്റെ ഗവേഷണ ഗ്രാന്റ്

മലയാളിയായ നിത്യ കോതെൻമാരിൽ ഉള്‍പ്പെടെ 23 പേര്‍ക്ക് ഐറിഷ് സര്‍ക്കാരിന്റെ ഗവേഷണ ഗ്രാന്റ്. 27.5 മില്യണ്‍ യൂറോ സര്‍ക്കാര്‍ സഹായത്തോടെ 290 ഗവേഷണ പ്രോജക്ടുകള്‍ നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് Dublin City University-യില്‍ നിത്യ അടക്കമുള്ള 23 പേര്‍ക്ക് ഗവേഷണം നടത്താന്‍ മന്ത്രി Patrick O’Donovan കഴിഞ്ഞ ദിവസം ഫണ്ട് പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ഫണ്ട് ലഭിക്കുന്ന 290 പേരില്‍ 210 പേര്‍ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിഎച്ച്ഡി ചെയ്യുന്നവരാണ്. ബാക്കി 80 പേര്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് ലഭിച്ചവരും. സയന്‍സ്, എഞ്ചിനീയറിങ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് എന്നിങ്ങനെ വിവിധ മേഖലകളിലാണ് ഗവേഷണങ്ങള്‍.

മലയാളിയായ നിത്യ കോതെൻമാരിലിന്റെ ഗവേഷണം Absence In Presence: Dalit Women’s Experiences In Local Government Institutions In Kerala, India എന്ന വിഷയത്തിലാണ്. കേരളത്തിലെ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദളിത് സ്ത്രീകളുടെഅനുഭവങ്ങളെ പറ്റിയുള്ള വിശദമായ പഠനമാണ് നിത്യയുടെ ഈ ഗവേഷണം.

Share this news

Leave a Reply

%d bloggers like this: