അയർലണ്ടിലെ ഇലക്ട്രിക്ക് കാർ വിപണി കിതപ്പ് തുടരുന്നു; സർക്കാർ ഇടപെടൽ അത്യാവശ്യമെന്ന് വിദഗ്ദ്ധർ

അയര്‍ലണ്ടിലെ ഇലക്ട്രിക് കാര്‍ വില്‍പ്പന ഇടിവ് തുടരുന്നു. ഒക്ടോബര്‍ മാസത്തില്‍ പുതിയ ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ 2023 ഒക്ടോബറിനെ അപേക്ഷിച്ച് 12.3% ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം പുതിയ കാറുകളുടെ ആകെ വില്‍പ്പന 10% വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 16,556 പുതിയ ഇവികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25.4% കുറവാണിത്.

തുടര്‍ച്ചയായി ഒമ്പതാം മാസവും ഇവി വില്‍പ്പന ഇടിഞ്ഞതായാണ് ഒക്ടോബറിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് Society of the Irish Motor Industry (Simi) ഡയറക്ടര്‍ ജനറല്‍ Brian Cooke പറയുന്നു. ഇവി വില്‍പ്പന വര്‍ദ്ധിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ സഹായവും പിന്തുണയും ലഭിക്കണമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്ത് ഈ വര്‍ഷം ഏറ്റവുമധികം വിറ്റുപോയ ഇലക്ട്രിക് കാര്‍ ഫോക്‌സ്‌വാഗന്റെ ID.4 ആണ്. 2024-ല്‍ ഇതുവരെ 1,502 രജിസ്‌ട്രേഷനുകളാണ് ഈ വാഹനത്തിന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 48% കുറവാണിത്.

രാജ്യത്ത് ഈ വര്‍ഷം പുതുതായി രജിസ്റ്റര്‍ ചെയ്ത ആകെ കാറുകളുടെ എണ്ണം 119,668 ആണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 1.2% മാത്രമാണ് കുറവ്.

Share this news

Leave a Reply

%d bloggers like this: