അയർലണ്ടിൽ പലയിടത്തും ഹാലോവീൻ ആഘോഷം അതിരുവിട്ടു; അഗ്നിസുരക്ഷാ സംഘത്തിന് ലഭിച്ചത് 1,000-ൽ അധികം കോളുകൾ

അയര്‍ലണ്ടിലെ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിയും മറ്റും വലിയ ദുരന്തങ്ങള്‍ ഒഴിവായത് തലനാരിഴയ്ക്ക്. ഡബ്ലിനില്‍ ഫയര്‍ എഞ്ചിന് നേരെ വന്ന വാണം വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ത്ത സംഭവവും ഉണ്ടായി. ഒക്ടോബര്‍ 31 ആയ ഇന്നലെ രാത്രിയാണ് രാജ്യമെങ്ങും ഹാലോവീന്‍ ആഘോഷ ലഹരിയിലേയ്ക്ക് എത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ അയര്‍ലണ്ടില്‍ ഇതാദ്യമായി പടക്കം പൊട്ടിച്ചുള്ള അപകടങ്ങളെത്തുടര്‍ന്ന് ഫയര്‍ ബ്രിഗേഡിന് ലഭിച്ച കോളുകളുടെ എണ്ണം 1,000 കടന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഫയര്‍ എഞ്ചിനുകള്‍ക്ക് പുറമെ ആംബുലന്‍സുകള്‍ക്കും ആഘോഷം അതിരുവിട്ടതിനെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചതായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് ചീഫ് ഓഫീസര്‍ John Guilfoyle പറഞ്ഞു. അഗ്നിസുരക്ഷാ ജീവനക്കാര്‍ ആര്‍ക്കും സംഭവങ്ങളില്‍ പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

Port Tunnel-ന് സമീപം മരത്തിന് തീപിടിക്കുക, താലയില്‍ ഉപേക്ഷിക്കപ്പെട്ട വീടിന് തീപിടിക്കുക, ഡബ്ലിന്‍ സിറ്റി സെന്ററില്‍ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം ഉണ്ടാകുക, Jobstown-ല്‍ പ്ലേ ഗ്രൗണ്ടില്‍ തീപിടിത്തം മുതലായ സംഭവങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തവയില്‍ പെടുന്നു. അതേസമയം ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടെ തീപിടിത്ത സാധ്യത ഉള്ളതിനാല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: