സൗത്ത് ഡബ്ലിനില്‍ സംഘടിതകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ഗാര്‍ഡയുടെ Divisional Drugs Unit and Serious Crime Investigation Unit ആണ് മൂന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മയക്കുമരുന്ന് കടത്തല്‍, അനധികൃതമായി പണം പലിശയ്ക്ക് കൊടുക്കല്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള ഭീഷണിപ്പെടുത്തലുകള്‍ മുതലായവ സംഘടിതമായി നടത്തിവന്നവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് 60 വയസിലേറെ പ്രായമുണ്ട്. മറ്റ് രണ്ടുപേര്‍ ചെറുപ്പക്കാരാണ്. അഞ്ച് ദിവസത്തോളം നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റുകള്‍.
പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, അന്വേഷണം തുടരുമെന്നും ഗാര്‍ഡ അറിയിച്ചു.