Dundalk-ൽ നിന്നും കാണാതായ എട്ട് വയസുകാരൻ Kyran Durnin-ന് വേണ്ടി ജാഗ്രതാ കൂട്ടായ്മ സംഘടിപ്പിച്ചു

Dundalk-ല്‍ നിന്നും കാണാതായ എട്ട് വയസുകാരന്‍ Kyran Durnin-ന് വേണ്ടി ജാഗ്രതാ കൂട്ടായ്മ സംഘടിപ്പിച്ച് നാട്ടുകാര്‍. തിങ്കളാഴ്ച രാത്രിയാണ് Market Square-ല്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.

‘Where is wee Kyran Durnin?’ എന്ന എഴുത്തോടെ Kyran-ന്റെ ഫോട്ടോ കൊളാഷ് പതിച്ച വലിയ സ്‌ക്രീനിന് മുന്നില്‍ നിരവധി പേര്‍ മെഴുകുതിരികള്‍ കത്തിച്ചു. കുട്ടിയെ കാണാതായ സംഭവത്തില്‍ ഗാര്‍ഡ കൊലപാതകമെന്ന നിലയ്ക്ക് അന്വേഷണമാരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കുട്ടിയുടെ കുടുംബവീട്ടില്‍ ഗാര്‍ഡ പരിശോധ നടത്തിയിരുന്നു.

മാസങ്ങള്‍ക്ക് മുമ്പാണ് Kyran-നെ, അമ്മയോടൊപ്പം കാണാതാകുന്നത്. തുടര്‍ന്ന് ഈ മാസം ആദ്യമാണ് കൊലപാതകം എന്ന നിലയ്ക്ക് ഗാര്‍ഡ അന്വേഷണമാരംഭിക്കുന്നത്. കുട്ടിയുടെ അമ്മയെ പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും Kyran-നെ പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല. കുട്ടി കൊല്ലപ്പെട്ടിരിക്കാമെന്നും സംശയിക്കുന്നുണ്ട്.

അതേസമയം Kyran-നെ രണ്ട് വര്‍ഷം മുമ്പേ തന്നെ കാണാതായിരിക്കാമെന്നും, അധികൃതര്‍ അതിനെ പറ്റി അറിഞ്ഞിരുന്നില്ലെന്നും സംശയമുണ്ട്.

പ്രദേശവാസിയായ Brittany McEnteggart ആണ് തിങ്കളാഴ്ചത്തെ കൂട്ടായ്മ സംഘടിപ്പിച്ചത്. കുട്ടിയെ കണ്ടെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് തങ്ങളെന്ന് McEnteggart പറഞ്ഞു. കേസില്‍ കൃത്യമായി അന്വേഷണം നടക്കണമെന്നും, Kyran-ന്റെ പേര് വാര്‍ത്തകളില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകുക എന്നത് പ്രധാനമാണെന്നും ജാഗ്രതാ കൂട്ടായ്മ സംഘടിപ്പിച്ചതിന്റെ ആവശ്യകതയെപ്പറ്റി അവര്‍ വ്യക്തമാക്കി.

Kyran-നെ കാണാതായതുമായി ബന്ധപ്പെട്ടുള്ള ആശങ്ക ഓഗസ്റ്റ് മാസത്തില്‍ ഗാര്‍ഡയെ അറിയിച്ചിരുന്നതായി ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ Tusla കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. കേസില്‍ Tusla-യുടെ അന്വേഷണം ഈയാഴ്ച പൂര്‍ത്തിയാകും.

Share this news

Leave a Reply

%d bloggers like this: