അയർലണ്ട് പൊതുതെരഞ്ഞെടുപ്പ്: അഭിപ്രായ സർവേയിൽ കരുത്തുകാട്ടി Fianna Fail; വീണ്ടും താഴേക്ക് വീണ് Sinn Fein

അയര്‍ലണ്ടിലെ പൊതുതെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടക്കുമെന്ന് ഉറപ്പായിരിക്കുന്ന പശ്ചാത്തലത്തില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ കരുത്തുകാട്ടി ഭരണപക്ഷ പാര്‍ട്ടികളായ Fianna Fail-ഉം Fine Gael-ഉം. Red C/Business Post നടത്തിയ ഏറ്റവും പുതിയ സര്‍വേ പ്രകാരം Fianna Fail-ന് 21% ജനങ്ങളുടെ പിന്തുണയാണ് ഉള്ളത്. മുന്‍ സര്‍വേയെക്കാള്‍ 3 പോയിന്റ് വര്‍ദ്ധിപ്പിച്ച പാര്‍ട്ടി, ജനപ്രീതിയില്‍ Fine Gael-ന് തൊട്ടടുത്തെത്തി. 22% പേരുടെ പിന്തുണയാണ് Fine Gael-ന് ഉള്ളത്.

അതേസമയം പ്രധാനപ്രതിപക്ഷമായ Sinn Fein തിരിച്ചടി നേരിടുന്നത് തുടരുകയാണെന്നാണ് സര്‍വേ പറയുന്നത്. 17% പേരുടെ പിന്തുണ മാത്രമാണ് നിലവില്‍ പാര്‍ട്ടിക്കുള്ളത്.

മറ്റൊരു ഭരണകക്ഷിയായ ഗ്രീന്‍ പാര്‍ട്ടിയുടെ ജനപിന്തുണ 4% എന്ന നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

മറ്റ് പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം:

സ്വതന്ത്രരും മറ്റുള്ളവരും- 20%
ലേബര്‍ പാര്‍ട്ടി- 4%
സോഷ്യല്‍ ഡെമോക്രാറ്റ്‌സ്- 4%
Aontu- 2%
സോളിഡാരിറ്റി- പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- 2%

Share this news

Leave a Reply

%d bloggers like this: