കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Shelmalier Commons-ല്‍ വച്ച് 20-ലേറെ പ്രായമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെയും, 30-ലേറെ പ്രായമുള്ള ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.