വാട്ടർഫോർഡ് ടൈഗേഴ്സിന്റെ സെവെൻസ് മേള നവംബർ 3-ന്

വാട്ടർഫോർഡ് ടൈഗേഴ്സ് ഒരുക്കുന്ന ഓൾ അയർലണ്ട് സെവെൻസ് മേളയുടെ ആറാം സീസൺ വാട്ടർഫോർഡ് ബല്ലിഗണ്ണർ ജിഎഎ ഇൻഡോർ അറീനയിൽ നവംബർ 3-ന് ആഘോഷമായി നടത്തപ്പെടുന്നു. അയർലണ്ടിലെ പ്രശസ്തരായ ഇരുപതോളം ടീമുകളാണ് അണ്ടർ 30, എബോവ് 30 കാറ്റഗഗറികളിൽ ഇക്കുറി മാറ്റുരയ്ക്കുന്നത്.

രാവിലെ 8 മണിമുതൽ ആരംഭിക്കുന്ന മാച്ചുകളുടെ ഫൈനലുകൾ വൈകിട്ട് 6 മണിക്കും, 7 മണിക്കും ആയിരിക്കും. മേളയോട് അനുബന്ധിച്ചുള്ള ഫുഡ്‌ സ്റ്റാൾ പ്രമുഖരായ Delicia Catering ആണ് നടത്തുന്നത്. അത്യന്തം വാശിയേറിയ മത്സരങ്ങൾ കണ്ടാസ്വദിക്കുവാൻ എല്ലാ ഫുട്ബോൾ പ്രേമികളെയും ബല്ലിഗണ്ണർ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: