അടുത്ത വര്‍ഷത്തോടെ Dublin Port Tunnel, M50 എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ ടോള്‍ വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കി The Board of Transport Infrastructure Ireland (TII). ഇവയ്ക്ക് പുറമെ M1, M3, M4, M7/M8, M8, N18 Limerick Tunnel, N25 Waterford എന്നിവ ഉള്‍പ്പെടുന്ന എട്ട് PPP ടോള്‍ റോഡുകളിലെ ടോളുകളും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.
2025 ജനുവരി 1 മുതല്‍ M50-യില്‍ ടാഗ്/ വീഡിയോ അക്കൗണ്ട് ഇല്ലാത്ത കാറുകള്‍, ബസുകള്‍, കോച്ചുകള്‍, ചെറു ഗുഡ്‌സ് വാഹനങ്ങള്‍ എന്നിവയ്ക്ക് ടോള്‍ 10 സെന്റ് വര്‍ദ്ധിക്കും. ടാഗോ, വീഡിയോ അക്കൗണ്ടോ ഉള്ള കാറുകള്‍ക്ക് M50-യില്‍ ടോള്‍ വര്‍ദ്ധന ബാധകമല്ല.
10,000 കിലോഗ്രാമിലധികം ഭാരമുള്ള ടാഗ്/ വീഡിയോ അക്കൗണ്ട് ഉള്ള ഹെവി ഗുഡ്‌സ് വെഹിക്കിളുകള്‍ക്ക് (HGVs) M50-യില്‍ 10 സെന്റ് ടോള്‍ ചാര്‍ജ്ജ് അധികം നല്‍കണം. ടാഗോ വീഡിയോ അക്കൗണ്ടോ ഇല്ലെങ്കില്‍ 20 സെന്റാണ് അധികം നല്‍കേണ്ടിവരിക.
Dublin Port Tunnel-ല്‍ ഡബ്ലിന്‍ പോര്‍ട്ട് ഭാഗത്തേയ്ക്ക് പോകുന്ന സൗത്ത് ബൗണ്ട് ട്രാഫിക്കിലെ AM peak ടൈമില്‍ ടോള്‍ 1 യൂറോ അധികം നല്‍കണം. ഇതോടെ ടോള്‍ 12-ല്‍ നിന്നും 13 യൂറോ ആകും. ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്ക് (HGV) സൗകര്യം ചെയ്തുനല്‍കാനാണ് ഈ വര്‍ദ്ധനയെന്ന് TII വ്യക്തമാക്കി. HGV-കള്‍ക്ക് ടണല്‍ വഴി സദാസമയവും സൗജന്യ യാത്ര ചെയ്യാവുന്നതാണ്.
Dublin Port Tunnel-ലെ ബാക്കി ടോളുകളൊന്നും 2025-ല്‍ വര്‍ദ്ധിപ്പിക്കില്ല.
എട്ട് PPP ടോള്‍ റോഡുകളിലും ബസുകള്‍, കോച്ചുകള്‍, HGVs എന്നിവയ്ക്ക് 10 സെന്റാണ് ടോള്‍ വര്‍ദ്ധന. എന്നാല്‍ M3-യില്‍ 3,500 കിലോഗ്രാമിന് താഴെ ഭാരമുള്ള HGVs-ന് ടോള്‍ വര്‍ദ്ധന ബാധകമാകില്ല.
Kilcock-ല്‍ നിന്നും Kinnegad-ലേക്കുള്ള M4-ല്‍ 3,500 കിലോയിലധികം ഭാരമുള്ള HGVs-ന് 20 സെന്റ് ടോള്‍ വര്‍ദ്ധിക്കും.
എട്ട് PPP ടോള്‍ റോഡുകളില്‍ M4 ഒഴികെയുള്ളവയില്‍ കാറുകള്‍ക്ക് ടോള്‍ വര്‍ദ്ധനയില്ല. എന്നാല്‍ Kilcock-ല്‍ നിന്നും Kinnegad-ലേക്കുള്ള M4-ല്‍ കാറുകള്‍ക്ക് 10 സെന്റ് ടോള്‍ വര്‍ദ്ധിക്കും.