Tipperary University Hospital-ല്‍ 50-ലധികം ജീവനക്കാരുടെയും, University Hospital Kerry-യില്‍ 30-ലധികം ജീവനക്കാരുടെയും ഒഴിവുകളുണ്ടെന്ന മുന്നറിയിപ്പുമായി The Irish Nurses and Midwives Organisation (INMO).
റിക്രൂട്ട്‌മെന്റിന്റെ കാര്യത്തില്‍ HSE കൊണ്ടുവന്ന നിയന്ത്രണം കാരണം Tipperary University Hospital-ല്‍ 50-ലധികം നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും പൊസിഷനുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും, ഇത് ഒട്ടും സ്വീകാര്യമല്ലെന്നും ഹോസ്പിറ്റലിലെ ട്രേഡ് യൂണിയന്‍ പ്രതിഷേധത്തിന് മുന്നോടിയായി INMP ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫീസര്‍ Liam Conway പറഞ്ഞു.
വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി നികത്താതെ കിടക്കുന്ന ഈ ഒഴിവുകള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലും, വാര്‍ഡുകളിലുമെല്ലാം സുരക്ഷാപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി Conway വ്യക്തമാക്കി. ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, അതിനനുസരിച്ച് ആവശ്യമായ ജീവനക്കാരുടെ എണ്ണം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌ട്രോക്ക് കെയര്‍, COPD, ന്യൂറോളജി എന്നിവിടങ്ങളിലെല്ലാം നഴ്‌സിങ് പോസ്റ്റുകളില്‍ ഒഴിവുണ്ട്.
സമാനമായി University Hospital Kerry-യിലെയും ഒഴിവുകള്‍ നികത്താതെ തുടരുകയാണെന്ന് INMO പറയുന്നു. ബുധനാഴ്ച ആശുപത്രിയില്‍ സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.