അതിശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികളില്‍ മുന്നറിയിപ്പുകള്‍ നല്‍കി കാലാവസ്ഥാ വകുപ്പ്. ക്ലെയര്‍, ലിമറിക്ക്, ഗോള്‍വേ, മയോ, സ്ലൈഗോ എന്നീ കൗണ്ടികളില്‍ ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ യെല്ലോ റെയിന്‍ വാണിങ് നിലവില്‍ വന്നിട്ടുണ്ട്. നാളെ പുലര്‍ച്ചെ 3 മണി വരെ വാണിങ് തുടരും. ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, യാത്ര ദുഷ്‌കരമാകല്‍ എന്നിവ പ്രതീക്ഷിക്കാം.
കോര്‍ക്ക്, കെറി എന്നീ കൗണ്ടികളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നിലവില്‍ വന്ന യെല്ലോ വാണിങ് നാളെ (വെള്ളി) ഉച്ചയ്ക്ക് 1 മണി വരെ തുടരും. ശക്തമായ മഴ കാരണം പ്രാദേശികമായ വെള്ളപ്പൊക്കം, യാത്രാ ക്ലേശം, റോഡില്‍ കാഴ്ച മറയല്‍ എന്നിവയുണ്ടാകും. ശക്തമായ കാറ്റും അടിച്ചേക്കാം.
മുന്നറിയിപ്പ് നിലനില്‍ക്കുന്ന സമയങ്ങളില്‍ അനാവശ്യയാത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.