ഐറിഷ് സമുദ്ര പരിധിയിൽ കൊലയാളി തിമിംഗലത്തിന്റെ സാന്നിധ്യം കണ്ടെത്തി ഗവേഷകർ. സമുദ്രത്തിലെ ജീവികളെ പറ്റി കൂടുതൽ അറിയാനായി നടത്തിയ സർവേയിൽ ആണ് വിരളമായി മാത്രം കാണാറുള്ള കില്ലർ വെയിൽ അഥവാ കൊലയാളി തിമിംഗലത്തെ കണ്ടെത്തിയത്. അപൂർവ ജീവികളായ beaked whale എന്നയിനം തിമിംഗലങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.
അയർലണ്ടിന്റെ സമുദ്രാതിർത്തിയിൽ അപൂർവ ജീവികളായ deep-diving beaked whales, pilot whales, bottlenose dolphins എന്നിവയെയും, നീല തിമിംഗലത്തെയും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 2014-ൽ രൂപം നൽകിയ ObSERVE എന്ന സർക്കാർ പദ്ധതിയുടെ Phase II Aerial Project പ്രകാരം ആയിരുന്നു സർവ്വേ. ഇതിന്റെ ഭാഗമായി 2021 സമ്മർ, 2022 സമ്മർ, വിന്റർ കാലങ്ങളിലായാണ് ആകാശ നിരീക്ഷണത്തിലൂടെ University College Cork-ലെ ഗവേഷകർ ആണ് കണ്ടെത്തലുകൾ നടത്തിയത്.
അപൂർവ ജീവി വർഗ്ഗങ്ങളുടെ സംരക്ഷണം, തീരത്തെ വിവിധ പദ്ധതികൾ എന്നിവയെയെല്ലാം ഈ പഠനം സഹായിക്കും. ഗവേഷണത്തിൽ വിവിധ കടൽ പക്ഷികൾ, sunfish, basking sharks, blue sharks, dolphins, bottlenose dolphins, harbour porpoise, minke whales എന്നിവയുടെയെല്ലാം സാന്നിധ്യം ഐറിഷ് സമുദ്രത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2021 സമ്മറിൽ ഒരു തവണ മാത്രമാണ് കൊലയാളി തിമിംഗലത്തെ കണ്ടത്. കൊലയാളി തിമിംഗലം എന്നാണ് പേരെങ്കിലും ഇവ മനുഷ്യരെ ആക്രമിക്കുന്നത് വളരെ അപൂർവമാണ്.