സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ പ്രശ്‍നം: അയർലണ്ടിൽ ലോട്ടറിയെടുത്ത 400-ഓളം പേർക്ക് വിജയികളായിട്ടും സമ്മാനം ലഭിച്ചില്ല

നാഷണല്‍ ലോട്ടറിയുടെ വെബ്സൈറ്റിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ കാരണം 2022-ല്‍ 400-ഓളം വിജയികളായ ടിക്കറ്റുകള്‍ക്ക് സമ്മാനം നല്‍കാന്‍ സാധിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. അപ്‌ഡേഷന്‍ കാരണം സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറുകള്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതില്‍ താമസം നേരിട്ടത് കാരണമാണ് വിജയിച്ചിട്ടും നൂറുകണക്കിന് പേര്‍ക്ക് സമ്മാനം ലഭിക്കാതെ പോയത്. ഇതുമൂലം വിജയികളായ പലര്‍ക്കും വെബ്സൈറ്റിൽ ചെക്ക് ചെയ്യുമ്പോൾ ടിക്കറ്റിന് സമ്മാനമില്ല എന്നാണ് കാണാൻ കഴിഞ്ഞത്.

2022 സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ ഒരു മാസക്കാലം നീണ്ടുനിന്ന ഈ പ്രശ്‌നം കാരണം 2,299 യൂറോയാണ് സമ്മാനാര്‍ഹര്‍ക്ക് നഷ്ടമായത്. 2 യൂറോ മുതല്‍ 250 യൂറോ വരെയുള്ള 394 സമ്മാനങ്ങളാണ് ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ഈ പണം തിരികെ നാഷണല്‍ ലോട്ടറിയുടെ പ്രൈസ് ഫണ്ടിലേയ്ക്ക് തന്നെ അടച്ചതായി ലോട്ടോ നറുക്കെടുപ്പ് നടത്തുന്ന പ്രീമിയര്‍ ലോട്ടറീസ് അയര്‍ലണ്ട് അറിയിച്ചു.

അതേസമയം ലോട്ടറിയുടെ ആപ്പില്‍ സ്വയം ചെക്ക് ചെയ്യുന്ന സംവിധാനത്തെയും, സ്റ്റോറുകളില്‍ ചെക്ക് ചെയ്യുന്ന സംവിധാനത്തെയും പ്രശ്‌നം ബാധിച്ചിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: