അയർലണ്ടിലെ ഭവന വില വർദ്ധന തുടരുന്നു. ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ വില 10.1% ഉയർന്നതയാണ് CSO- യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഡബ്ലിനിൽ ഒരു വർഷത്തിനിടെ വീടുകൾക്ക് 11.6% വില വർദ്ധിച്ചപ്പോൾ അപ്പാർട്ട്മെന്റുകൾക്ക് 7.9.% വില കൂടി. ഡബ്ലിനു പുറത്ത് വീടുകൾക്ക് 9.6% ആണ് ഒരു വർഷത്തിനിടെ വില വർദ്ധിച്ചത്. അപ്പാർട്ട്മെന്റുകൾക്ക് 10.1 ശതമാനവും വില വർദ്ധിച്ചു.
ഓഗസ്റ്റിൽ രാജ്യത്ത് 3,990 വീടുകൾ വിറ്റതായാണ് റവന്യു ഡിപ്പാർട്മെന്റിന്റെ കണക്ക്. 2023 ഓഗസ്റ്റിൽ ഇത് 4,640 ആയിരുന്നു. 2024 ഓഗസ്റ്റ് വരെ 12 മാസത്തിനിടെ വിറ്റ വീടുകളുടെ ശരാശരി വില 345,000 യൂറോ ആണ്. അതേസമയം ഏറ്റവും കുറഞ്ഞ ശരാശരി വില ലോങ്ഫോർഡിൽ ആണ്- 175,000 യൂറോ. ഏറ്റവും കൂടിയ ശരാശരി വില Dún Laoghaire-Rathdown-ലും- 635,000 യൂറോ.