കാൻസർ ബാധിച്ച കുട്ടിക്ക് മൂലകോശം ദാനം ചെയ്ത് അയർലണ്ട് മലയാളിയായ അനീഷ് ജോർജ്ജ്

രക്താർബുദബാധിതനായ പതിമ്മൂന്നുകാരന് മൂലകോശം ദാനം ചെയ്ത് അയർലണ്ട് മലയാളിയായ അനീഷ് ജോർജ്ജ്. മുമ്പ് നടന്ന ഒരു മൂലകോശദാന ക്യാമ്പിൽ അനീഷ് നൽകിയ കോശം ഇപ്പോൾ പതിമ്മൂന്നുകാരനായ രോഗിക്ക് യോജിക്കുമെന്നും നൽകാൻ തയ്യാറാണോയെന്നും ചോദിച്ച് സന്നദ്ധസംഘടന വിളിക്കുകയായിരുന്നു.
രക്താർബുദം ബാധിച്ച അഞ്ചുവയസ്സുകാരന് മൂലകോശം തേടി യുള്ള ക്യാമ്പിലാണ് അനീഷ് പണ്ട് പങ്കെ ടുത്തത്. അന്ന് ഫലംകാണാതെ കുഞ്ഞ് മരിച്ചിരുന്നു.

അമ്മ സെലീന അർബുദം ബാധിച്ച് മരിച്ചതിനാൽ തന്നെ അനീഷിന് ഇത്തവണയും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.  വിമാന ടിക്കറ്റ് സന്നദ്ധസംഘടന നൽകി. കൊച്ചി അമൃത ആശുപത്രിയിലെത്താനായിരുന്നു നിർദേശം. രക്തകോശദാനം 18-നാണ്. അതുവരെ അഞ്ചുദിവസം വീട്ടിലെത്തി മൂലകോശവർധനയ്ക്കായുള്ള കുത്തിവെപ്പ് നടത്തും.

അനീഷിന് ബി പോസിറ്റീവ് രക്തമാണ്. സ്വീകർത്താവിന് ഒ നെഗറ്റീവും. മൂലകോശ ചികിത്സ കഴിഞ്ഞാൽ ദാതാവിൻ്റെ ഗ്രൂപ്പിലേക്ക് സ്വീകർത്താവ് മാറും. 10,000 മുതൽ 20 ലക്ഷം ദാതാക്കളിൽ നിന്നാണ് ഒരു മൂല കോശം യോജിക്കുക.

തൃശ്ശൂരിലെ വ്യാപാരിയായിരുന്ന ചിറമ്മൽ ജോർജിൻ്റെയും സെലീനയുടെ യും മകനാണ് 46-കാരനായ അനീഷ്. കോട്ടയം സ്വദേശിയായ ഭാര്യ മിറ്റു അയർലണ്ടിൽ നഴ്‌സാണ്. മക്കളായ സെൽ മെറീറ്റ, ഡാനൽ ജിയോ, എഡ്‌വറിക്സ് എന്നിവർ ഇവിടെ വിദ്യാർഥികളാണ്.

വാർത്ത കടപ്പാട്: മാതൃഭൂമി.

Share this news

Leave a Reply

%d bloggers like this: