ഇസ്രായേൽ പ്രധാനമന്ത്രിക്കും സഹപ്രവർത്തകർക്കും കോർക്ക് നഗരത്തിൽ പ്രവേശനമില്ല: പ്രമേയം പാസാക്കി സിറ്റി കൗൺസിൽ

യുദ്ധങ്ങളിലൂടെ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അദ്ദേഹത്തിന്റെ സര്‍ക്കാരിലെ സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കോര്‍ക്ക് നഗരത്തില്‍ പ്രവേശനം വിലക്കിക്കൊണ്ട് പ്രമേയം പാസാക്കി കോര്‍ക്ക് സിറ്റി കൗണ്‍സില്‍. തീരുമാനം അയര്‍ലണ്ടും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ ബാധിച്ചേക്കുമെന്ന് ചില കൗണ്‍സിലര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയെങ്കിലും പ്രമേയം വോട്ടെടുപ്പില്‍ പാസാകുകയായിരുന്നു.

ഇന്നലെ രാത്രി പാസാക്കിയ പ്രമേയത്തില്‍, പലസ്തീനിലെയും, മറ്റ് അതിര്‍ത്തി രാജ്യങ്ങളിലെയും സൈനിക അധിനിവേശങ്ങള്‍ അവസാനിപ്പാക്കത്തത്ര കാലം ഇസ്രായേല്‍ പ്രധാനമന്ത്രി, പ്രസിഡന്റ്, സര്‍ക്കാര്‍ അംഗങ്ങള്‍, അംബാസഡര്‍മാര്‍ എന്നിവര്‍ക്ക് കോര്‍ക്ക് നഗരത്തില്‍ പ്രവേശനമില്ല എന്നാണ് വ്യക്തമാക്കുന്നത്. ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായ Peter Horgan ആണ് പ്രമേയം അവതരിപ്പിച്ചത്.

രാജ്യത്തെ മറ്റ് നഗരങ്ങളും തങ്ങളുടെ പാത പിന്തുടരുമെന്ന് കരുതുന്നതായും, അതുവഴി ഇസ്രായേലിനും, സഖ്യകക്ഷികള്‍ക്കും ശക്തമായ സന്ദേശം നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും Peter Horgan പറഞ്ഞു. ഈ പ്രമേയത്തെ പറ്റി നെതന്യാഹുവോ, ഒപ്പമുള്ളവരോ ഒരുപക്ഷേ അറിയാന്‍ സാധ്യതയില്ലെന്നും, എന്നാല്‍ ഇസ്രായേലിന്റെ ചെയ്തികള്‍ക്കെതിരെ കൗണ്‍സിലിന്റെ നിലപാട് വ്യക്തമാക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ യുദ്ധം ചെയ്യുകയല്ല, ആളുകളെ കൊന്നൊടുക്കുകയാണെന്നും, അവര്‍ സമാധാനം കംക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമേയത്തിന് അനുകൂലമായി 14 കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്തപ്പോള്‍ എട്ട് പേര്‍ എതിര്‍ത്തു. രണ്ട് പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറി നിന്നു.

Share this news

Leave a Reply

%d bloggers like this: