ഡബ്ലിൻ ബസിൽ ഡ്രൈവർമാർ ആകാൻ സ്ത്രീകൾക്ക് അവസരം; പ്രത്യേക റിക്രൂട്ട്മെന്റ് 3 ദിവസങ്ങളിൽ

Dublin Bus-ല്‍ ഡ്രൈവര്‍മാരാകാന്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക റിക്രൂട്ട്‌മെന്റ്. ഒക്ടോബര്‍ 26, നവംബര്‍ 9, നവംബര്‍ 29 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് ഓപ്പണ്‍ ഡേയ്‌സ് റിക്രൂട്ട്‌മെന്റ് നടക്കുക.

ഈ വര്‍ഷം ആദ്യം സ്ത്രീകള്‍ക്കായി Dublin Bus നടത്തിയ റിക്രൂട്ട്‌മെന്റ് വന്‍ വിജയമായിരുന്നു. അവസരം ലഭിക്കുകയാണെങ്കില്‍ രാജ്യത്തെ നാലില്‍ ഒന്ന് സ്ത്രീകളും Dublin Bus-ല്‍ ഡ്രൈവര്‍ ജോലിക്കാരാകുന്നതിനെ പറ്റി ചിന്തിക്കും എന്ന ഗവേഷണഫലവും പുറത്തുവന്നിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് അധികൃതര്‍ വീണ്ടും റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് ദിവസങ്ങളില്‍ Dublin Bus-ലെ സ്ത്രീകളായ ഡ്രൈവര്‍മാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെ നേരിട്ട് കണ്ട് സംവദിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകും. വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ട്രെയിനിങ്ങിനായുള്ള ബസ് ഓടിക്കുകയും ചെയ്യാം. ജോലി സംബന്ധമായ എല്ലാ വിശദവിവരങ്ങളും അതേ ദിവസം ലഭിക്കും.

യോഗ്യത അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.dublinbus.ie/careers/female-driver-recruitment-open-days

Share this news

Leave a Reply

%d bloggers like this: