അയർലണ്ടിലെ Anointing Fire Catholic Ministry (AFCM)-യുടെ നേതൃത്വത്തിൽ ദ്രോഗഡയിലെ സിറോ മലബാർ കമ്മ്യൂണിറ്റിയോട് ചേർന്ന് ഒരുക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ‘അഭിഷേകാഗ്നി ‘ നവംബർ 16-ന്.
കൗണ്ടി Louth-ലെ Tullyallen-ലുള്ള Church of the Assumption of the Blessed Mary-യുടെ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്ന കൺവെൻഷൻ നയിക്കുന്നത് ഷെക്കെയ്നാ ന്യൂസിന്റെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്രയും AFCM അയർലണ്ടിന്റെ നാഷണൽ കോർഡിനേറ്ററുമായ ബ്രദർ സിജു പോളും ചേർന്നാണ്. നവംബർ 16-ന് ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ ആണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

കാലഘട്ടത്തിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളാൽ നിറഞ്ഞ് ജീവിതങ്ങൾ ക്രമപ്പെടുത്താനായി ഏവരെയും ഈ ശുശ്രൂഷയിലേയ്ക്ക് യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
നവീൻ മാത്യു:0892507409
ഷിബു കുരുവിള:0877740812
ഫാ.സിജോ :0894884733