അയർലണ്ടുകാർക്ക് ഉല്ലസിക്കാം; രാജ്യത്ത് ‘ഇന്ത്യൻ സമ്മർ’ വരുന്നു

അയര്‍ലണ്ടില്‍ 14 ദിവസം നീണ്ടുനില്‍ക്കുന്ന ‘ഇന്ത്യന്‍ സമ്മര്‍’ എത്തുന്നു. ഓട്ടം സീസണില്‍ സാധാരണ അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥയില്‍ നിന്ന് മാറി, നല്ല വെയിലും ചൂടും ലഭിക്കുന്ന കാലാവസ്ഥയെയാണ് ഇന്ത്യന്‍ സമ്മര്‍ എന്ന് പറയുന്നത്. ഒക്ടോബര്‍ അവസാനിക്കാനിരിക്കെ രാജ്യത്തെ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും, ഇന്ത്യന്‍ സമ്മര്‍ സംജാതമാകുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 3 വരെ 14 ദിവസം രാജ്യത്ത് ഇന്ത്യന്‍ സമ്മര്‍ അനുഭവപ്പെടും. അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള ന്യൂനമര്‍ദ്ദത്തിന് ശക്തി കുറയുകയും, ഇതോടെ യൂറോപ്യന്‍ മെയില്‍ലാന്‍ഡില്‍ നിന്നുള്ള ന്യൂനമര്‍ദ്ദം അയര്‍ലണ്ടിനെ കൂടുതലായി സ്വാധീനിക്കുകയും ചെയ്യുന്നതാണ് ഈ പ്രത്യേക കാലാവസ്ഥയ്ക്ക് കാരണം. ഇക്കാലയളവില്‍ പതിവിലുമധികം വെയില്‍ ലഭിക്കുകയും, മഴ ശരാശരിയിലും താഴെ ആകുകയും ചെയ്യും. ഇതോടെ നല്ല തെളിഞ്ഞ, ഉല്ലാസകരമായ ദിനങ്ങളാണ് രാജ്യത്ത് തിരികെയെത്തുക.

Share this news

Leave a Reply

%d bloggers like this: