Rosslare Europort-ൽ എത്തിയ വാനിൽ രണ്ട് പേർ ഒളിച്ചിരുന്നതായി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണമാരംഭിച്ച് ഗാർഡ. വെള്ളിയാഴ്ച രാവിലെ പോർട്ടിൽ എത്തിയ ഒരു ഫെറിയിലെ വാനിൽ നിന്നുമാണ് രാജ്യത്തേക്ക് രേഖകൾ ഇല്ലാതെ കടക്കാൻ നോക്കിയ രണ്ട് പുരുഷന്മാരെ പിടികൂടിയത്. ഫെറി തീരത്ത് എത്തും മുമ്പ് തന്നെ ഷിപ്പിലെ ജീവനക്കാർ ഇവരെ കണ്ടെത്തുകയും, ഗാർഡയെ വിവരമറിയിക്കുകയും ചെയ്ത്തിരുന്നു.
അതേസമയം ഡ്രൈവർ അടക്കം വാനിൽ ഉണ്ടായിരുന്നവരെ ഗാർഡ അറസ്റ്റ് ചെയ്ത ശേഷം കേസൊന്നും എടുക്കാതെ വിട്ടയച്ചു. സംഭവം മനുഷ്യക്കടത്ത് എന്ന നിലയിൽ ആണ് അന്വേഷിക്കുന്നത്.