അയർലണ്ട് മലയാളിയായ ഗ്രേസ് മരിയ ജോസിന് ജൂനിയർ സെർട്ട് പരീക്ഷയിൽ മികച്ച വിജയം. 10 വിഷയങ്ങളിൽ 9 എണ്ണത്തിന് ഡിസ്റ്റിങ്ഷനും, ഐറിഷ് ലാംഗ്വേജിൽ മികച്ച മാർക്കും ആണ് മരിയ എന്ന കൊച്ചുമിടുക്കി നേടിയിരിക്കുന്നത്.
ലൂക്കനിൽ താമസിക്കുന്ന ബെന്നി ജോസ്- വിൻസി ബെന്നി ദമ്പതികളുടെ മകളായ ഗ്രേസ്, പഠനത്തിന് പുറമെ നല്ലൊരു ഗായിക കൂടിയാണ്. മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക്കിൽ 9 വർഷമായി സംഗീതം അഭ്യസിക്കുന്നു. ഫിജി സാവിയോ, സപ്താ രാമൻ നമ്പൂതിരി എന്നിവരിൽ നിന്നും ഭാരതനാട്യം ശിക്ഷിച്ച ഗ്രേസ്, ബിനു. കെ. പിയിൽ നിന്നും കീ ബോർഡിൽ 5 ഗ്രേഡുകളും പൂർത്തിയാക്കിയിട്ടുണ്ട്.
അയർലണ്ടിലെ വിവിധ സംഗീത പരിപാടികളിൽ സമ്മാനങ്ങൾ നേടിയ ഗ്രേസ്, പ്രശസ്തരായ അനവധി സംഗീതജ്ഞാരോടൊപ്പം വേദികൾ പങ്കിടുകയും ചെയ്തു. മൈൻഡ് ഐക്കൺ, WMC കലാതിലകം എന്നിവ സ്വന്തമാക്കുകയും, സ്വിറ്റ്സർലൻഡിൽ നടന്ന ഇന്റർനാഷണൽ കേളി കലാമേളയിൽ ഫാദർ ആബേൽ മെമ്മോറിയൽ അവാർഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് ഈ മിടുക്കി.
യൂട്യൂബിൽ ശ്രദ്ധ നേടിയ രണ്ട് ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ആലപിച്ച ഗ്രേസ്, ‘ഗ്രേസ് മരിയ മെലഡീസ്’ എന്ന തന്റെ സ്വന്തം യൂട്യൂബ് ചാനൽ വഴിയും ഗാനങ്ങൾ പാടി പങ്കുവയ്ക്കാറുണ്ട്. കയും ചെയ്യാറുണ്ട്. നിരവധി പരിപാടികളിൽ അവതാരികയായി തിളങ്ങിയ ഗ്രേസിനെ, All Leinster Under-15 വിഭാഗത്തിൽ ‘ബെസ്റ്റ് പബ്ലിക് സ്പീക്കർ’ ആയി കഴിഞ്ഞ വർഷം തിരഞ്ഞെടുത്തിരുന്നു.