98 രോഗികൾ ട്രോളികളിൽ; Cork University Hospital-ലെ സ്ഥിതി ഗുരുതരം, HSE-ക്ക് വിമർശനം

Cork University Hospital-ലെ രോഗികളുടെ അമിതതിരക്ക് പുതിയ റെക്കോര്‍ഡില്‍. തിരക്ക് വര്‍ദ്ധിച്ചതോടെ 98 രോഗികളാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ ട്രോളികളിലും, കസേരകളിലുമായി ചികിത്സ തേടിയതെന്നാണ് Irish Nurses and Midwives Organisation (INMO) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അതേസമയം രാജ്യത്തെ വിവിധ ആശുപത്രികളിലായി 641 രോഗികളാണ് ട്രോളികളിലും മറ്റുമായി ചൊവ്വാഴ്ച ചികിത്സ തേടിയത്. സ്ഥിതി മെച്ചപ്പെടുത്തുമെന്ന് പലവട്ടം വാഗ്ദാനങ്ങളുണ്ടായിട്ടും രോഗികളുടെ തിരക്ക് കുറയ്ക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

Cork University Hospital-ല്‍ നിലവിലെ സ്ഥിതി വഷളായിരിക്കുകയാണെന്ന് INMO ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ഇത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്കെല്ലാം അമിതസമ്മര്‍ദ്ദമാണ് നല്‍കുന്നതെന്നും സംഘടന വ്യക്തമാക്കുന്നു. HSE പുതിയ റിക്രൂട്ട്‌മെന്റ് സ്തംഭിപ്പിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണെന്നും INMO കുറ്റപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: