അയർലണ്ടിൽ അതിശക്തമായ മഴ വീണ്ടും; കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഓറഞ്ച് വാണിങ്; 4 കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലണ്ടില്‍ ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ ശക്തമായ കാറ്റും മഴയും തിരികെയെത്തുന്നു. ഇതെത്തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ വിവിധ കൗണ്ടികളില്‍ ഓറഞ്ച്, യെല്ലോ വാണിങ്ങുകള്‍ നല്‍കിയിരിക്കുകയാണ്.

ശനിയാഴ്ച അര്‍ദ്ധരാത്രി 12 മണി മുതല്‍ ഞായറാഴ്ച അര്‍ദ്ധരാത്രി 12 മണി വരെ കോര്‍ക്ക്, കെറി കൗണ്ടികളില്‍ ഓറഞ്ച് റെയിന്‍ വാണിങ് നിലവില്‍ വരും. അതിശക്തമായ മഴ ഇവിടങ്ങളില്‍ പുഴ കരകവിഞ്ഞൊഴുകാനും, വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡ്രൈവിങ്ങും ദുഷ്‌കരമാകും.

അതേസമയം കൗണ്ടി വാട്ടര്‍ഫോര്‍ഡില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ നിലവില്‍ വരുന്ന ഓറഞ്ച് റെയിന്‍ വാണിങ് ഞായറാഴ്ച അര്‍ദ്ധരാത്രി 12 മണി വരെ തുടരും. ഇവിടെയും അതിശക്തമായ മഴ ഉണ്ടാകുമെന്നും, കുന്നിന്‍പ്രദേശങ്ങളെയാണ് അത് കൂടുതലായി ബാധിക്കുകയെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. പുഴ കരകവിഞ്ഞൊഴുകുക, വെള്ളപ്പൊക്കം, യാത്രാക്ലേശം എന്നിവയും ഉണ്ടാകും.

ഇതിന് പുറമെ ക്ലെയര്‍, ലിമറിക്ക്, ഗോള്‍വേ, മേയോ എന്നിവിടങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ശനിയാഴ്ച അര്‍ദ്ധരാത്രി 12 മണി മുതല്‍ ഞായര്‍ അര്‍ദ്ധരാത്രി 12 വരെ യെല്ലോ റെയിന്‍ വാണിങ്ങും നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: