ഗാന്ധി സ്മൃതി പുരസ്കാരം ഗാന്ധിയൻ കെ.ടി ശങ്കരനും, പ്രവാസി മലയാളി എം.എം ലിങ്ക് വിൻസ്റ്റാറിനും

ഡബ്ലിൻ: ഗാന്ധി സ്മൃതി പുരസ്കാരം  ഗാന്ധിയൻ കെ.റ്റി ശങ്കരനും, അയർലണ്ടിലെ പ്രവാസി മലയാളിയും ജീവകാരുണ്യ പ്രവർത്തകനുമായ എം.എം ലിങ്ക് വിൻസ്റ്റാറിനും സമർപ്പിച്ചു. 2000 മുതൽ 2005 വരെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും ആയിരുന്ന ഇവർ കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിന് 100% പദ്ധതി വിഹിതം ചെലവഴിക്കുന്നതിനു നേതൃത്വം നൽകി.

എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് ശ്രദ്ധേയമായിട്ടുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  വൈദ്യുതിയില്ലാത്ത ആയിരം ഭവനങ്ങളിൽ വൈദ്യുതി എത്തിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി ഞണ്ടുകാട് തുരുത്ത്, മാരിത്താഴം, തടവിത്തറ, തറയിൽ മല, വെട്ടത്ത് തറ, ഉദയംപേരൂർ തീരപ്രദേശങ്ങളിൽ എല്ലാം വൈദ്യുതി എത്തിച്ചത് ഇവരുടെ ഭരണ കാലഘട്ടത്തിലാണ്.

നവതിയുടെ നിറവിൽ നിൽക്കുന്ന ബഹുമാന്യനായ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ശങ്കരനും, വൈസ് പ്രസിഡന്റും അയർലണ്ടിലെ പ്രവാസി മലയാളിയും ജീവകാരുണ്യ പ്രവർത്തകനുമായ എം.എം ലിങ്ക് വിൻസ്റ്റാറിനും കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ സ്നേഹ അഭിനന്ദനങ്ങളും, ആശംസകളും അറിയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: