ബജറ്റ് 2025: അയർലണ്ടിൽ വാഹന ഇൻഷുറൻസ് പോളിസി കോമ്പൻസേഷൻ ലെവി എടുത്തുമാറ്റി; ഒക്ടോബർ 9 മുതൽ പെട്രോൾ, ഡീസൽ വില കൂടും

ബജറ്റില്‍ പ്രഖ്യാപിച്ച കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധനയെത്തുടര്‍ന്ന് അയര്‍ലണ്ടിലെ പെട്രോള്‍, ഡീസല്‍ വില ഒക്ടോബര്‍ 9 മുതല്‍ വര്‍ദ്ധിക്കും. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കുള്ള നിലവിലെ കാര്‍ബണ്‍ ടാക്‌സ് ഒരു ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന് 56 യൂറോയില്‍ നിന്നും 7.50 യൂറോ വര്‍ദ്ധിപ്പിച്ച് 63.50 യൂറോ ആക്കുമെന്ന് ധനകാര്യമന്ത്രി ജാക്ക് ചേംബേഴ്‌സ് ഒക്ടോബര്‍ 1-ലെ ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കിയിരുന്നു. 2025 മെയ് 1 മുതല്‍ മറ്റ് ഇന്ധനങ്ങളുടെ കാര്‍ബണ്‍ ടാക്‌സും വര്‍ദ്ധിപ്പിക്കും.

വര്‍ദ്ധന നിലവില്‍ വരുന്നതോടെ 60 ലിറ്റര്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുമ്പോള്‍ ശരാശരി 1.28 യൂറോയും, ഡീസലാണെങ്കില്‍ 1.48 യൂറോയും അധികമായി ജനങ്ങള്‍ നല്‍കേണ്ടിവരുമെന്നാണ് കണക്ക്.

അതേസമയം വാഹനഉപയോക്താക്കള്‍ക്ക് ആശ്വാസകരമാകുന്ന ഒരു പ്രഖ്യാപനവും ബജറ്റിലുണ്ട്. നിലവില്‍ നല്‍കുന്ന Motor Insurers Insolvency Compensation Fund levy ജനുവരി 1 മുതല്‍ അവസാനിപ്പിക്കുകയാണ്. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 1% ആണ് ലെവിയായി നല്‍കേണ്ടിയിരുന്നത്. ഇത് എടുത്തുകളയുന്നത് രാജ്യത്തെ 2.2 മില്യണ്‍ പോളിസി ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും.

Share this news

Leave a Reply

%d bloggers like this: