യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമായി 19 ടീമുകൾ ഏറ്റുമുട്ടുന്ന വടംവലി മത്സരത്തിൽ ഒന്നാം സമ്മാനമായി 2024 യൂറോയും സ്വർണ്ണ കപ്പും, രണ്ടാം സമ്മാനമായി 1001 യൂറോയും സിൽവർ കപ്പും, മൂന്നാം സമ്മാനമായി 501 യൂറോയും ബ്രൗൺ കപ്പും നൽകുന്നു. മെയിൻ സ്പോൺസർമാർ ആയി VISWAS, BREFFNI SOLUTIONS, BLUE CHIP, FINANCE CHOICE, HOLLY LANDER, DELICIA CATERING, AR SPARKS BOUTIQUE അണിനിരക്കുന്നു. പാർക്കിംഗ് സൗജന്യം.
അയർലണ്ടിൽ ആദ്യമായി അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും 15 ടീമുകൾ മാറ്റുരയ്ക്കുന്ന ഓൾ അയർലണ്ട് സിനിമാറ്റിക് ഡാൻസ് കോമ്പറ്റീഷൻ TASTY NIBBLES, LE DIVANO എന്നീ കമ്പനികൾ മെയിൻ സ്പോൺസർമാർ ആയി DMA-യും റോയൽ ക്ലബ്ബും ആയി കൈകോർക്കുന്നു.
ഓൾ അയർലണ്ട് TALENT HUNT 2024-ൽ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുമായി നൂറുകണക്കിന് കുട്ടികൾ COLORING, DRAWING, QUIZZ കോമ്പറ്റീഷനുകളിൽ മാറ്റുരയ്ക്കും.
രാവിലെ 9 മുതൽ ഇന്ത്യയിലെ വിവിധ നാടൻ വിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ, ഷോപ്പിംഗ് സെന്ററുകൾ DAFFODILS BAND അവതരിപ്പിക്കുന്ന ലൈവ് BAND, DJ KARTHIK അവതരിപ്പിക്കുന്ന DJ എന്നിവയും പരിപാടികളുടെ മാറ്റുകൂട്ടും.
പരിപാടികൾ ആസ്വദിക്കാൻ വരുന്നവർക്ക് HOLLILANDER, TILEX,
DAILY DELIGHT, SPACE VILLAGE, CAMILE എന്നിവർ നൽകുന്ന
I PHONE 15, I PAD10.9″, APPLE WATCH, AIR POD, SMART WATCH സമ്മാനങ്ങളോടുകൂടിയ RAFFLE TICKETS-ഉം ഒരുക്കിയിരിക്കുന്നു. കുടുംബസമേതം ഒരു ദിവസം അടിച്ചുപൊളിക്കാൻ എല്ലാവരെയും ദ്രോഹഡയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കാറുകൾ സൗജന്യമായി പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
Address:
EIRCODE:A92ET95
ST FECHIN’S GAA CLUB
TERMOFEKIN,Drogheda ,Co Louth
Drogheda
Co Louth