അയർലണ്ടിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു; ഊർജ്ജവിലയിലും കുറവ്

അയര്‍ലണ്ടിലെ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. പണപ്പെരുപ്പത്തിന്റെ തോത് കണക്കാക്കുന്ന Harmonised Index of Consumer Prices (HICP) സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 0.2% മാത്രമാണ് ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ ഇത് 1.1% ആയിരുന്നു. 2021 മാര്‍ച്ചില്‍ രാജ്യത്തെ പണപ്പെരുപ്പം ബാധിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ HICP വര്‍ദ്ധനയാണ് സെപ്റ്റംബറിലേത്.

ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് രാജ്യത്തെ ഊര്‍ജ്ജവിലയില്‍ 1.4% കുറവ് വന്നിട്ടുണ്ട്. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 14.1 ശതമാനവും ഊര്‍ജ്ജവില കുറഞ്ഞു. യൂറോസോണില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പം അനുഭവപ്പെടുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ് അയര്‍ലണ്ട്.

അതേസമയം ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യസാധനങ്ങള്‍ എന്നിവ മാറ്റിനിര്‍ത്തിയാല്‍ രാജ്യത്ത് സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ HICP 1.8% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: