മൺസൂൺ ഇവൻ്റ്സ് ലിമിറ്റഡിൻ്റെ സാരഥ്യത്തിൽ, പ്രശസ്ത സിനിമാ നടനും, സംവിധായകനും, നിർമ്മാതാവുമായ ശ്രീ. ഗിന്നസ് പക്രുവിൻെറ നേതൃത്വത്തിലുള്ള ‘ആരവം’ മെഗാ സ്റ്റേജ് ഷോയുടെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരിക്കുന്നു.
അടുത്തമാസം ഒക്ടോബർ 26-ന് കിൽക്കനിയിലെ The Hub – Cillin Hill ഹാളിൽ വെച്ച് നടക്കുന്ന ഈ മെഗാഷോയിൽ ഗിന്നസ് പക്രുവിനൊപ്പം പ്രശസ്ത പിന്നണി ചലച്ചിത്ര ഗായിക നയന നായർ, പിന്നണി ഗായകൻ ശ്രീ. വിപിൻ സേവ്യർ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം അരുൺ ഗോപൻ, മിമിക്രി ആർട്ടിസ്റ്റ് റെജി രാമപുരം, അജീഷ് കോട്ടയം തുടങ്ങി മലയാള സിനിമാ-സ്റ്റേജ് ഷോ വേദികളിലെ പ്രഗൽഭരായ കലാകാരന്മാർ അണിനിരക്കുന്നു.

അയർലൻഡ് സൗത്ത് ഈസ്റ്റിലെ ഏറ്റവും വലിയ ഹാൾ ആയ The Hub – Cillin Hill വെച്ച് നടക്കുന്ന ഈ മെഗാ നൈറ്റിൽ ഫുഡ് ഫെസ്റ്റിവൽ, ഷോപ്പിംഗ് സ്റ്റാളുകൾ, തുടങ്ങി നിരവധിയായ ആഘോഷങ്ങളും ഒരുക്കിയിരിക്കുന്നു.
പരിപാടിയുടെ ടിക്കറ്റുകൾ ലഭ്യമാകുന്ന ലിങ്ക് താഴെ:
https://www.ukeventlife.co.uk/event-details/35/ARAVAM_-_Mega_Stage_Show