അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ഇനി അതിവേഗം; പുതുതായി 70 ടെസ്റ്റർമാരെ കൂടി നിയമിക്കുന്നു, ടെസ്റ്റർമാരാകാൻ ഇപ്പോൾ അപേക്ഷിക്കാം

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള കാലതാമസം പരിഹരിക്കാൻ പുതുതായി 70 സ്ഥിരം ടെസ്റ്റർമാരെ കൂടി നിയമിക്കുമെന്ന് ഗതാഗത മന്ത്രി ഈമൺ റയാൻ. ഇതോടെ രാജ്യത്ത് Road Safety Authority (RSA) നിയമിക്കുന്ന സ്ഥിരം ഡ്രൈവിംഗ് ടെസ്റ്റർമാരുടെ എണ്ണം 200 ആയി ഉയരും. കോവിഡിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് താമസം നേരിട്ടതിന്റെ ഭാഗമായി 2023 മാർച്ചിൽ 75 താൽക്കാലിക ടെസ്റ്റർമാരെ നിയമിച്ചതിനു പുറമെയാണിത്.

പുതിയ നിയമനങ്ങളുടെ ആദ്യ ഘട്ടം 2025 മാർച്ചിൽ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷ. നിലവിലെ ടെസ്റ്റുകളുടെ മന്ദഗതി പരിഹരിക്കാൻ പുതിയ നിയമനങ്ങൾക്ക് സാധിക്കും എന്ന് ഗതാഗത വകുപ്പ് പറഞ്ഞു. അടുത്ത വർഷം അവസാനത്തോടെ ടെസ്റ്റുകളുടെ കാത്തിരിപ്പ് കാലം കുറയുന്നതിൽ വലിയ രീതിയിൽ ഫലം കാണുമെന്നും പ്രതീക്ഷിക്കുന്നു.

ടെസ്റ്റുകളുടെ എണ്ണം ഈ വർഷം 30% വർദ്ധിപ്പിച്ചെങ്കിലും നിലവിലെ ഡിമാൻഡ് അനുസരിച്ചുള്ള വർദ്ധ ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി റയാൻ സമ്മതിച്ചിരുന്നു.

അതേസമയം ഡ്രൈവിംഗ് ടെസ്റ്റർമാർ ആകാൻ യോഗ്യതയുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം: https://www.rsa.ie/about/careers

ഒക്ടോബർ 10 ആണ് അവസാന തീയതി. സെപ്റ്റംബർ 28-ന് ഉദ്യോഗാർഥികൾക്കായി Dublin Driving Test Centre-ൽ ഒരു ഓപ്പൺ ഡേയും സംഘടിപ്പിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: