നിലക്കടല അലർജി ഉള്ളവർ ശ്രദ്ധിക്കുക; അയർലണ്ടിൽ വിപണിയിലെ കടുക് ചേർത്ത ഉൽപ്പന്നങ്ങളിൽ നിലക്കടല സാന്നിദ്ധ്യമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

പീനട്ട് (നിലക്കടല) അലര്‍ജ്ജിയുള്ളവര്‍ കടുകോ, കടുക് പൊടിയോ ചേര്‍ത്ത ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്ന മുന്നറിയിപ്പുമായി Food Safety Authority of Ireland (FSAI). യുകെയിലെ ഭക്ഷ്യസുരക്ഷാ ഏജന്‍സിയാണ് ഇത് സംബന്ധിച്ച് FSAI-ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും യുകെയിലേയ്ക്ക് ഇറക്കുമതി ചെയ്ത ചില കടുക് പൊടി, കടുക് മാവ് എന്നിവയില്‍ പീനട്ട് പ്രോട്ടീന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് കാരണം. ഇവ ഉപയോഗിച്ച് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ അയര്‍ലണ്ടിലും എത്തിയിരിക്കാന്‍ സാധ്യതയുണ്ട്.

പീനട്ട് അലര്‍ജി ഉള്ളവര്‍ നിലവില്‍ കടകളില്‍ ലഭിക്കുന്ന കടുക് അടങ്ങിയ ഒരുല്‍പ്പന്നവും കഴിക്കരുതെന്ന് FSAI വ്യക്തമാക്കി. ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ കടുക് ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ കൂട്ടുകളുടെ പേരുവിവരങ്ങള്‍ കൃത്യമായി വായിച്ചുനോക്കുക.

പീനട്ട് പ്രോട്ടീന്‍ കലര്‍ന്നു എന്ന് സംശയിക്കുന്ന കടുക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ യുകെ ഏജന്‍സികള്‍ ശ്രമം തുടരുകയാണ്.

അതേസമയം താഴെ പറയുന്ന ഉല്‍പ്പന്നങ്ങളില്‍ പീനട്ട് സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് FSAI നേരത്തെ തന്നെ അലര്‍ജി വാണിങ് നല്‍കിയിട്ടുണ്ട്:

Product Identification:Domino’s Garlic & Herb dip; pack size 100g and 25g, Domino’s Honey & Mustard dip; pack size: 25g
Batch CodeAffected batches were provided up until Sunday 15th September 2024
Country Of Origin:United Kingdom
Product Identification:Carlos Takeaway Garlic & Herb Dip; pack size: 100g
Batch CodeBest before dates: 19/11/2024, 26/11/2024 and 02/12/2024
Country Of Origin:United Kingdom
Share this news

Leave a Reply

%d bloggers like this: