അയർലണ്ടിലെ ആദ്യ ഡോഗ് സർവേ ആരംഭിച്ചു; വളർത്തുനായ്ക്കളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം

അയര്‍ലണ്ടിലെ ആദ്യ ഡോഗ് സര്‍വേയ്ക്ക് ആരംഭം. അനിമല്‍ വെല്‍ഫെയര്‍ ചാരിറ്റിയായ Dogs Trust ആണ് ഇതിനായുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ വളര്‍ത്തുനായ്ക്കള്‍ ഉള്ളവര്‍ക്കും, ഒന്നിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സര്‍വേയില്‍ പങ്കെടുക്കാം.

രാജ്യത്ത് നിലവിലുള്ള ജീവിതച്ചെലവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍, ഭവനമേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നായ്ക്കളെ വളര്‍ത്തുന്നതിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാനാണ് സംഘടന സര്‍വേ നടത്തുന്നത്. സര്‍വേ വഴി ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി സംഘടനയ്ക്ക് ളര്‍ത്തുനായ്ക്കള്‍ ഉള്ളവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും, സഹായമെത്തിക്കാനും സാധിക്കും.

Dogs Trust ഈയിടെ നടത്തിയ ഒരു സര്‍വേയില്‍ രാജ്യത്ത് വളര്‍ത്തുനായ്ക്കളുള്ള 10-ല്‍ ഒന്നിലധികം പേരും അവയെ വേണ്ടെന്നുവയ്ക്കാന്‍ തയ്യാറെടുക്കുന്നതായി കണ്ടെത്തിയിരുന്നു. 2024-ല്‍ ഇത്തരം 2,366 അപേക്ഷകളാണ് സംഘടനയ്ക്ക് ലഭിച്ചത്.

രാജ്യചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു ഡോഗ് സര്‍വേ നടക്കുന്നതെന്ന് Dogs Trust Ireland കമ്മ്യൂണിക്കേഷന്‍സ് മാനേജറായ പോളിന പാഡ്‌ലോ പറഞ്ഞു. സര്‍വേ വഴി ലഭിക്കുന്ന വിവരങ്ങള്‍ വളര്‍ത്തുനായ്ക്കളെ പരിപാലിക്കുന്നതും, അവയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളും സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം രൂപപ്പെടുത്താനും, സഹായമെത്തിക്കാനും ഉപകാരപ്പെടുമെന്ന് പറഞ്ഞ സംഘടന, എല്ലാ ഉടമകളും, നായ്ക്കളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും സര്‍വേയില്‍ പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: