മലയാളികളുടെ പ്രിയപ്പെട്ട ഷീലാ പാലസ് റസ്റ്ററന്റില്‍ ഓണസദ്യ ഓര്‍ഡര്‍ ചെയ്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയിക്ക് ഐഫോണ്‍ 15 പ്രോ മാക്സ് സമ്മാനിച്ചു. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പിലൂടെ കില്‍ഡെയറിലെ കില്‍കോക്കില്‍ താമസിക്കുന്ന ബിനോയ് ജോണ്‍ വര്‍ഗീസ് ആണ് സമ്മാനത്തിന് അര്‍ഹനായത്. ഇക്കഴിഞ്ഞ തിരുവോണത്തിനാണ് ഷീലാ പാലസ് ഒരുക്കിയ വിപുലമായ ഓണസദ്യയ്ക്കൊപ്പം കിടിലനൊരു സമ്മാനവും ഓഫര്‍ ചെയ്തത്. ഷീലാ പാലസ് ഉടമ ജിതിന്‍ റാം നേരിട്ടെത്തി ബിനോയ്ക്ക് ഫോണ്‍സമ്മാനിച്ചു.
ഫിന്‍ഗ്ലാസില്‍ NRG Indian Imports-ല്‍ ജോലി ചെയ്യുന്ന ബിനോയ് 2023-ലാണ് അയര്‍ലണ്ടിലെത്തുന്നത്. ഭാര്യ അഞ്ജു കോശി ഡബ്ലിനിലെ ടെംപിള്‍ സ്ട്രീറ്റ് ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലില്‍ റേഡിയോഗ്രാഫറാണ്. കേരളത്തില്‍ പന്തളം ആണ് ബിനോയിയുടെ സ്വദേശം.
കഴിഞ്ഞയാഴ്ച മകളുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് ഷീലാ പാലസില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത വിഭവങ്ങള്‍ ഏറെ രുചികരമായിരുന്നുവെന്നും, അതിനാലാണ് ഓണസദ്യ ഓര്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും ബിനോയ് പറയുന്നു. എന്നാല്‍ ഒപ്പം ഒരു മെഗാ സമ്മാനം കൂടി ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.