വടക്കന്‍ അയര്‍ലണ്ടിലെ Co Tyrone-ല്‍ കോഴികളുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. Benburb Road പ്രദേശത്ത് വച്ച് തീപിടിച്ചതോടെ ലോറിയിലുണ്ടായിരുന്ന 8,000-ലധികം വരുന്ന കോഴികള്‍ പ്രാണരക്ഷാര്‍ത്ഥം വാഹനത്തില്‍ നിന്നും ചിന്നിച്ചിതറി ഓടി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും, തങ്ങളുടെ രണ്ട് വാഹനങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രവിധേയമാക്കിയെന്നും Northern Ireland Fire and Rescue Service അറിയിച്ചു. തീപിടിത്തത്തില്‍ കുറച്ച് കോഴികള്‍ക്ക് ജീവൻ നഷ്ടമായിട്ടുമുണ്ട്.