ഓണത്തെ വരവേറ്റുകൊണ്ട് സച്ചി 4 മ്യൂസിക് പ്രൊഡക്ഷന്റെ പുതിയ ആല്‍ബം ‘ഓർമ്മപ്പൂക്കാലം’ യൂട്യൂബില്‍ റിലീസ് ചെയ്തു. ബനീഷ് ബാബു ടി.എസിന്റെ വരികള്‍ക്ക് സച്ചിദാനന്ദന്‍ വലപ്പാട് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ജാനകി ഭൂപേഷ്, ലിയ റോഗില്‍, ഡെയ്ന്‍ ആന്‍ ജോണ്‍, നെസ്സിന്‍ നൈസ്, ജെഫ് ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗൃഹാതുരതയുണര്‍ത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത്.
ഓര്‍ക്കസ്‌ട്രേഷന്‍ അജിത് ഭവാനി, കീ ബോര്‍ഡ് പ്രോഗ്രാമിങ് എ.ജി ശ്രീരാഗ്, മിക്‌സിങ് ആന്‍ഡ് മാസ്റ്ററിങ് മിഥുന്‍ ആനന്ദ്, വീഡിയോ എഡിറ്റിങ് രഞ്ജിത് സുരേന്ദ്രന്‍.
ആല്‍ബം കാണാം: