Kilconnell cricket club- ന്റെ നേതൃത്വത്തിൽ കൾച്ചറൽ നൈറ്റ്‌ സെപ്റ്റംബർ 22-ന്

Kilconnell cricket club, Kilconnell community Development association, Kilconnell community എന്നിവരുടെ ആഭിമുഖ്യത്തില്‍ കള്‍ച്ചറല്‍ നൈറ്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 22-ന് വൈകിട്ട് 5 മണി മുതല്‍ Kilconnell-ല്‍ വച്ചാണ് ഇന്ത്യന്‍, ഐറിഷ് സാംസ്‌കാരിക പരിപാടികളോടുകൂടിയ കള്‍ച്ചറല്‍ നൈറ്റ് നടത്തപ്പെടുക.

ഐറിഷ് ആന്‍ഡ് ഇന്ത്യന്‍ ലൈവ് മ്യൂസിക് (ഗോള്‍വേ ബീറ്റ്‌സ് ഗാനമേള), റിഥം ട്രൂപ്പിന്റെ ചെണ്ടമേളം, Aaditri Nrithyalaya dance troupe-ന്റെ ഭരതനാട്യം, ക്ലാസിക്കല്‍ ഡാന്‍സ്, ഐറിഷ് ഡാന്‍സ് മുതലായ പരിപാടികള്‍ക്ക് പുറമെ ഒട്ടനവധി കലാപരിപാടികളും ആസൂത്രണം ചെയ്തിരിക്കുന്നു. ചടങ്ങില്‍ Galway Rural Development സിഇഒ ആയ Steve Dolans രചിച്ച ‘Te Connaught Cup’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ക്രിക്കറ്റുമായി Kilconnell-ലുള്ള അഭ്യദ്യമായ ചരിത്രത്തെ പറ്റിയാണ് പുസ്തകം പറയുന്നത്.

ഇവയ്ക്ക് പുറമെ Kilconnell ക്രിക്കറ്റ് ടീമിന്റെ സംഗമവും, മികച്ച കളിക്കാര്‍ക്കുള്ള അവാര്‍ഡ് ദാനവും നടക്കും. 2024-25 സീസണിലേയ്ക്കുള്ള Kilconnell cricket club new jersey-യുടെ ലോഞ്ചിങ്ങും പരിപാടിയില്‍ നടക്കും.

ഇന്ത്യന്‍, ഐറിഷ് വിഭവങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
George Francis -(President)- 871676761
Benoj Chembanoor (ecretary-
+353 (89) 446 3303

Share this news

Leave a Reply

%d bloggers like this: