ഐറിഷ് പാർലമെന്റ് മന്ദിരത്തിൽ ബൈക്ക് പാർക്കിങ് നിർമ്മിക്കാൻ 335,000 യൂറോ; വിമർശനം ശക്തമാകുന്നു

ഐറിഷ് പാര്‍ലമെന്റ് മന്ദിരമായ Leinster House-ല്‍ 18 ബൈക്കുകള്‍ക്കുള്ള പാര്‍ക്കിങ് നിര്‍മ്മിക്കാനായി 335,000 യൂറോ വകയിരുത്തിയതില്‍ വിമര്‍ശനം. ഗതാഗതമന്ത്രി ഈമണ്‍ റയാന്റെ നേതൃത്വത്തിലുള്ള പദ്ധതിയില്‍ അനാവശ്യമായി തുക മുടക്കുന്നുവെന്നാണ് വിമര്‍ശനമുയരുന്നത്.

പാര്‍ക്കിങ് നിര്‍മ്മാണത്തിനും മറ്റുമായി 322,282 യൂറോയും, ആര്‍ക്കിയോളജിക്കല്‍ വിലയിരുത്തലിനായി 2,952 യൂറോയും വകയിരുത്തിയതായാണ് പബ്ലിക് വര്‍ക്ക്‌സ് ഓഫീസിന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. പാര്‍ക്കിങ് നിര്‍മ്മിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകത കാരണം ഇത്രയും ചെലവ് വരും എന്നാണ് പബ്ലിക് വര്‍ക്ക്‌സ് ഓഫീസിന്റെ പക്ഷം. Quantity surveying services, contract administration services എന്നിവയ്ക്കായി 10,816 യൂറോയും വകയിരുത്തിയിട്ടുണ്ട്. ഗുണമേന്മയേറിയ വസ്തുക്കളുപയോഗിച്ചാണ് നിര്‍മ്മാണം.

വന്‍ തുക ചെലവിട്ട് ബൈക്ക് പാര്‍ക്കിങ് നിര്‍മ്മിക്കുന്നതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ഇത്തരമൊരു ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ വെറും 19,995 യൂറോ മാത്രമേ ചെലവ് വരൂവെന്ന് ഗോള്‍വേ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു എഞ്ചിനീയറിങ് കമ്പനി പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: