അയര്‍ലണ്ടിലെ ചിലയിടങ്ങളില്‍ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കും, ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. Ulster, Leinster പ്രദേശങ്ങളെയാണ് ഇത് കാര്യമായി ബാധിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
വൈകുന്നേരത്തോടെ മഴ Leinster പ്രദേശത്തേയ്ക്ക് മാത്രമായി ഒതുങ്ങും. 14 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.
രാത്രിയില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റിടങ്ങളില്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. താപനില 11 മുതല്‍ 7 ഡിഗ്രി വരെ കുറയുകയും ചെയ്യും.