ഡബ്ലിനിലെ Ballymun-ല്‍ ടാക്‌സി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്ത സംഭവത്തില്‍ ചെറുപ്പക്കാരന്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെ Poppintree പ്രദേശത്ത് വച്ചാണ് 20-ലേറെ പ്രായമുള്ള പ്രതി, കാറില്‍ യാത്ര ചെയ്ത ശേഷം ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. ശേഷം ഇവിടെ നിന്നും കാല്‍നടയായി രക്ഷപ്പെടുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗാര്‍ഡ അന്വേഷണമാരംഭിച്ചു. ഗാര്‍ഡയുടെ സായുധസേനയും സഹായം നല്‍കിയ അന്വേഷണത്തിനൊടുവില്‍ Ballymun പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്ക് മേല്‍ Criminal Justice Act, 1984 സെക്ഷന്‍ 4 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും, അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.