കൗണ്ടി കില്‍ഡെയറില്‍ 19 പെട്രോള്‍ ബോംബുകള്‍ പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിവരുന്ന അന്വേഷണങ്ങളുടെ ഭാഗമായി Carbury പ്രദേശത്ത് ഒരു കാര്‍ തടഞ്ഞുനിര്‍ത്തി തിരച്ചില്‍ നടത്തുകയും, ബോംബുകള്‍ കണ്ടെടുക്കുകയും ചെയ്തത്. തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അറസ്റ്റിലായവരെ ഇന്ന് രാവിലെ Naas District Court-ല്‍ ഹാജരാക്കും. അന്വേഷണം തുടരുമെന്നും ഗാര്‍ഡ വ്യക്തമാക്കി.