BLUECHIP TILES-ന്റെ സ്വന്തം AHA SEVENS അമേരിക്കയിൽ. ഈ വരുന്ന തിങ്കളാഴ്ച്ച (സെപ്റ്റംബർ 2) ചിക്കാഗോയിൽ നടക്കുന്ന വടംവലി മത്സരത്തിൽ പങ്കെടുക്കുവാൻ ഇമ്മാനുവൽ ടോമിയുടെ നേതൃത്വത്തിൽ ടീം AHA അമേരിക്കയിൽ എത്തി. അയർലണ്ടിൽ കഴിഞ്ഞ രണ്ടുവർഷമായി നിരവധി മത്സരങ്ങളിൽ വിജയികളായ ആഹാ, ഇനി അമേരിക്കയിലും വിജയക്കൊടി പാറിക്കുമോ എന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം.
ആഹായുടെ ചുണക്കുട്ടന്മാരായ Emmanuel Tomy, Abin Baby, Jins Pappachan, Jeneesh Jose, Jince George, Akhil Shibu, Mathew Kuriakose, Shinto Joseph, Jirilson Jose എന്നിവർ അടങ്ങിയ ടീമിന് BLUECHIP TILES- ന്റെയും, റോസ് മലയാളത്തിന്റെയും ആശംസകൾ.