അയർലണ്ട് ഡബ്ലിൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഇടവക പെരുന്നാള്‍ സെപ്റ്റംബര്‍ 8-ന്

ഡബ്ലിൻ: അയർലണ്ടിലെ  സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാൾ 2024 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. സെപ്റ്റംബര്‍ 1 ഞായറാഴ്ച കുർബാനയ്ക്ക് ശേഷം വികാരി ഫാ. സജു ഫിലിപ്പ് കൊടിയേറ്റ് നിർവ്വഹിക്കും. സെപ്റ്റംബര്‍ 8-ന് പെരുന്നാൾ ചടങ്ങുകൾക്ക് യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനാധിപൻ H.G Abraham Mar Stephanos മെത്രാപ്പോലീത്ത നേതൃത്വം നൽകും.

2010-ൽ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഡബ്ലിൻ ഇടവകയുടെ പെരുന്നാളും സമൃദ്ധിയുടെയും പ്രതീക്ഷയുടെയും ഉത്സവമായ ആദ്യഫല പെരുന്നാളും (Harvest festival), മലയാളികളുടെ  ദേശീയ ഉത്സവമായ ഓണവും സെപ്റ്റംബര്‍ 8-ന് ആഘോഷിക്കുന്നു.

യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനാധിപൻ H.G Abraham Mar Stephanos തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സെപ്റ്റംബര്‍ 8 ഞായറാഴ്ച 8.30-ന് പ്രഭാത നമസ്‌കാരത്തോടു കൂടി പെരുന്നാള്‍ ശുശ്രുഷ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബ്ബാനയും, മധ്യസ്ഥ പ്രാര്‍ത്ഥനയും റാസയും, സ്ലൈഹീക വാഴ് വും , നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും. ഏവരേയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

സെപ്റ്റംബര്‍ 8 കാര്യപരിപാടികൾ:

  • പ്രഭാത നമസ്കാരം 8.30 AM
  • വിശുദ്ധ കുർബ്ബാന
  • മധ്യസ്ഥ പ്രാര്‍ത്ഥന
  • പെരുന്നാൾ പ്രദക്ഷിണം
  • ആശീര്‍വ്വാദം
  • മരിയൻ ഫെസ്റ്റിവിറ്റി കൂപ്പൺ റിലീസ്
  • സമ്മാന ദാനം
  • വൈദിക പദവിയിൽ 25 വർഷം പൂർത്തീകരിച്ച ഈ ഇടവകയുടെ മുൻ വികാരിയായ ഫാ. നൈനാന്‍ കുര്യാക്കോസിനെ ആദരിക്കൽ
  • 25-ാം വിവാഹ വാർഷികം പൂർത്തിയാക്കിയ ദമ്പതികളെ ആദരിക്കൽ
  • കൈമുത്ത്
  • നേർച്ച വിളമ്പ്
  • ആദ്യഫല ലേലം
  • ആത്മീയ സംഘടനകളുടെ കലാപരിപാടികള്‍
  • പൊന്നോണ സംഗമം (ഓണ സദ്യയും ഓണാഘോഷവും)

പെരുന്നാൾ സമാപനത്തെ തുടർന്ന്, ആദ്യഫല ലേലവും പൊന്നോണ സംഗമവും

സമത്വ സുന്ദരമായ ഒരു നാടിന്റെ സ്മരണയുണര്‍ത്തും ഉത്സവമായ ഓണം ഓരോ മലയാളിക്കും ഗൃഹാതുരത നല്കുന്ന ഓര്‍മ്മകളാണ്. കാര്‍ഷിക വിളവെടുപ്പിന്റെയും ഐശ്വര്യ സമൃദ്ധിയുടെയും പൊലി ദിനങ്ങള്‍ കൂടിയായ ഓണാഘോഷത്തിൽ ഇടവകയുടെ ആദ്യഫല ലേലവും നടത്തുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് വിവധ കലാപരിപാടികൾ ഉൾക്കൊള്ളുന്ന സ്റ്റേജ് ഷോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പള്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഒരു കമ്മ്യൂണിറ്റി ഇവന്റ് നടത്തുന്നത്. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കുന്നുണ്ട്.

ഏവരും പ്രാർത്ഥനാപൂർവ്വം വിശുദ്ധ കുർബാനയിലും ദൈവമാതാവിന്റെ മദ്ധ്യസ്ഥ പ്രാർത്ഥനയിലും പ്രസ്തുത പരിപാടികളിലും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി Fr. Saju ഫിലിപ്പ് ദൈവനാമത്തിൽ അറിയിക്കുന്നു.

September 8 പെരുന്നാള്‍ Venue : W.S.A.F Community Hall, Sommerville Drive, Dublin 12. D12XV82

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Rev. Fr. Saju Philip (Vicar): 089 477 5353

Mr. Babu Luckose (Trustee): 089 403 7247

Mr. Subin Babu (Secretary): 0894047718

Share this news

Leave a Reply

%d bloggers like this: