ഡബ്ലിനിലെ Ormond Quay-യിലുണ്ടായ ക്രമസമാധാനപ്രശ്‌നത്തിനിടെ രണ്ട് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ സംഭവത്തില്‍ പരിക്കേറ്റ രണ്ട് പുരുഷന്മാരെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവിടെ ഒരു കെട്ടിടത്തില്‍ താമസിച്ചിരുന്ന ഏതാനും പേരെ, ഒരു സംഘം ആളുകള്‍ എത്തി ബലമായി ഇറക്കിവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം രൂപപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് ഗാര്‍ഡയുടെ നിരീക്ഷണവുമുണ്ട്.ലു ക
അതേസമയം വെള്ളിയാഴ്ച രാത്രിയിലും ഇവിടെ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്ന് ഗാര്‍ഡ എത്തിയിരുന്നു. ഇവിടുത്തെ ഒരു കെട്ടിടത്തിലെ താമസക്കാരെ സെക്യൂരിറ്റി ഗാര്‍ഡുകളുമായെത്തി വീട്ടുടമ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ ഒരു പുരുഷനെ അറസ്റ്റ് ചെയ്ത ശേഷം പിന്നീട് വെറുതെ വിടുകയും ചെയ്തിരുന്നു.