പാരിസില്‍ നടക്കുന്ന പാരാലിംപിക്‌സിന്റെ രണ്ടാം ദിനം അയര്‍ലണ്ടിന് വെള്ളി മെഡല്‍ നേട്ടം. 100 മീറ്റര്‍ നീന്തലില്‍ (ബാക്ക്‌സ്‌ട്രോക്ക്) Róisín Ni Riain ആണ് വെള്ളി സ്വന്തമാക്കിയത്. ഇത്തവണത്തെ പാരാലിംപിക്‌സില്‍ രാജ്യത്തിന്റെ ആദ്യ മെഡല്‍ നേട്ടമാണിത്.
പാരിസിലെ La Défense Arena-യില്‍ നടന്ന ഫൈനലില്‍ 1 മിനിറ്റ് 7.27 സെക്കന്റ് സമയം കുറിച്ചുകൊണ്ടാണ് 19-കാരിയായ Ni Riain രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തിയത്. നിലവിലെ പാരാലിംപിക് റെക്കോര്‍ഡ് ജേതാവും, ലോകചാംപ്യനുമായ യുഎസ്എയുടെ Gia Pergolini ആണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 1 മിനിറ്റ് 04.93 സെക്കന്റ് ആണ് സമയം. 1 മിനിറ്റ് 08.08 സെക്കന്റ് സമയത്തില്‍ ഫിനിഷ് ചെയ്ത് ഇറ്റലിയുടെ Carlotta Gilli വെങ്കലം കരസ്ഥമാക്കി.
അതേസമയം വ്യാഴാഴ്ച രാത്രി നടന്ന 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ S-13-ല്‍ Ni Riain നാലാം സ്ഥാനത്തായി ഫിനിഷ് ചെയ്തിരുന്നു.